Kerala
കൊല്ലത്ത് മിനി ബസ് തലയിലൂടെ കയറിയിറങ്ങി 25കാരന്‍ മരിച്ചു
സംഭവത്തെ തുടര്‍ന്ന് മിനി ബസിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം | കണ്ണനല്ലൂര്‍ മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് മരണം സംഭവിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഉത്സവപരിപാടികള്‍ നടന്നുകൊണ്ടിരുന്ന ക്ഷേത്ര മൈതാനത്തിനു പുറത്തായുള്ള ഫുഡ്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് യുവാവിന് അപകടം സംഭവിച്ചത്. മിനിബസ് യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് മിനി ബസിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----