Connect with us

Kerala

ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍ 25 കാരന്‍ പിടിയില്‍

ഇയാള്‍ക്കെതിരെ മുമ്പും സമാന പരാതികള്‍ ഉണ്ടായിരുന്നു

Published

|

Last Updated

ആലപ്പുഴ | ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍ 25 കാരന്‍ പിടിയില്‍. കായംകുളത്താണ് സംഭവം. ഓച്ചിറ സ്വദേശിയായ ഷഹാനാസ് ആണ് പിടിയിലായത്. യുവാവ് മദ്യ ലഹരിയിലായിരുന്നു. ഇയാള്‍ക്കെതിരെ മുമ്പും സമാന പരാതികള്‍ ഉണ്ടായിരുന്നു.

ലഹരി അകത്ത് ചെന്നാല്‍ പ്രായമായവരെ പീഡിപ്പിക്കുന്നത് സ്ഥിര സ്വഭാവമാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ വയോധികയെ അവശനിലയില്‍ കണ്ടെതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് പ്രതിയെ പിടികൂടി. വയോധിക വണ്ടാനം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

 

Latest