Connect with us

National

തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് റീല്‍ ചിത്രീകരിച്ച 26കാരന്‍ പിടിയില്‍

വിപിനെതിരെ മോട്ടോര്‍ വാഹന നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Published

|

Last Updated

ഡല്‍ഹി | തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിച്ച 26കാരന്‍ അറസ്റ്റില്‍.ഡല്‍ഹി സ്വദേശി വിപിന്‍കുമാറാണ് പോലീസിന്റെ പിടിയിലായത്. തലസ്ഥാന നഗരത്തിലെ തിരക്കേറിയ ജിടി കര്‍ണാല്‍ റോഡിലാണ് യുവാവ് റീല്‍ ചിത്രീകരിച്ചത്.

നടുറോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്ക്. അതിന് സമീപത്ത് വച്ച കസേരയില്‍ വിപിന്‍ വന്ന്   ഇരിക്കുന്നതാണ് റീല്‍. സംഭവത്തെ തുടര്‍ന്ന് വിപിനെതിരെ മോട്ടോര്‍ വാഹന നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

കഴിഞ്ഞ ദിവസം ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയതോടെയാണ് വിപിനെ പോലീസ് പിടികൂടുന്നത്. യുവാവിന്റെ ബൈക്കും മൊബൈല്‍ഫോണും ഡല്‍ഹി പോലീസ് പിടിച്ചെടുത്തു.

വിപിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ്  ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 


---- facebook comment plugin here -----


Latest