Connect with us

National

മധ്യപ്രദേശില്‍ കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊന്ന ശേഷം 27കാരന്‍ ആത്മഹത്യ ചെയ്തു

ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്.

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡല്‍ കച്ചാര്‍ ഗ്രാമത്തില്‍ കുടുംബാംഗങ്ങളെ വെട്ടിക്കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു. 27കാരനായ ദിനേശാണ് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുപേരെ കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം യുവാവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്.

ഭാര്യ വര്‍ഷ ബായി, അമ്മ സിയ ബായി, സഹോദരന്‍ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്റെയും സഹോദരിയുടെയും മൂന്നുമക്കള്‍ എന്നിവരെ കോടാലികൊണ്ടാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്.

വീട്ടിലെ മറ്റൊരു സ്ത്രീയാണ് കോടാലിയുമായി നില്‍ക്കുന്ന യുവാവിനെ കാണുന്നത്. തുടര്‍ന്ന് ഇവര്‍ ദിനേശനില്‍ നിന്നും കോടാലി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. വീട്ടില്‍ നിന്നും ശബ്ദം കേട്ട് മറ്റുബന്ധുക്കളും ഓടിയെത്തി.എന്നാല്‍ ഇവരെയെല്ലാം ആക്രമിച്ച ശേഷം ദിനേശന്‍ വീട്ടില്‍ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.പിന്നീടാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിലല്‍ കണ്ടെത്തിയത്.

ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു.തുടര്‍ന്ന് സാധാരണജീവിതത്തിലേക്ക് തിരികെവന്ന യുവാവിന് വിവാഹശേഷം മാനസികപ്രശ്‌നങ്ങള്‍ വീണ്ടും ആരംഭിച്ചിരുന്നെന്നുമാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest