Connect with us

Kerala

എംഡിഎംഎയുമായി പിടിയിലായ 27കാരന് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

2023 ജനുവരി ആറാം തിയ്യതി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് പ്രതി എക്‌സൈസിന്റെ പിടിയിലാവുന്നത്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയിലായ 27കാരന് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിഫിനെയാണ് വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

2023 ജനുവരി ആറാം തിയ്യതി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് പ്രതി എക്‌സൈസിന്റെ പിടിയിലാവുന്നത്. ഹാരിഫില്‍ നിന്നും 204 ഗ്രാം എംഡിഎംഎ ആയിരുന്നു പിടികൂടിയത്. റെയില്‍വേ ഫോഴ്‌സിന്റെ സഹായത്തോടെ കണ്ണൂര്‍ എക്സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്ന് എക്സൈസ് അറിയിച്ചു. കേസിന്റെ തുടരന്വേഷണം നടത്തിയത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍മാരായ ടി രാഗേഷ്, പി എല്‍ ഷിബു എന്നിവരാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി കെ ജോര്‍ജ് ആണ് ഹാജരായത്.