Connect with us

Kerala

ബന്ധുവിനെ ബലാല്‍സംഗം ചെയ്ത് ഒളിവില്‍ പോയ 28 കാരന്‍ പിടിയില്‍

ഹോസ്റ്റല്‍ നോക്കുന്നതിനു സഹായം തേടിയാണു ബന്ധുവിനെ ഇയാള്‍ കൂടെ കൂട്ടിയത്

Published

|

Last Updated

കൊച്ചി | ബന്ധുവായ യുവതിയെ ബലാല്‍സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. കുഴുപ്പള്ളി മുനമ്പം അയ്യാര്‍ വളവ് സ്വദേശി ജാനേന്ദാണ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 28 കാരനായ പ്രതിയെ ഒളി സങ്കേതത്തില്‍ നിന്നു കണ്ടെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ ഒരു ഹോസ്റ്റല്‍ നോക്കുന്നതിനു സഹായം തേടിയാണു ബന്ധുവിനെ ഇയാള്‍ കൂടെ കൂട്ടിയത്. തുടര്‍ന്ന് എറണാകുളം ഇടപ്പള്ളിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഹോസ്റ്റല്‍ നോക്കി മടങ്ങുംവഴി അത്യാവശ്യമായി സുഹൃത്തിനെ കാണാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ യുവതിയെ ഇടപ്പള്ളിയിലുള്ള ഒരു വീട്ടിലെത്തിക്കുകയും ഇവിടെ വച്ച് പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടി വീട്ടുകാരോട് നടന്ന സംഭവങ്ങള്‍ വിവരിച്ചശേഷം വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ജാനേന്ദ് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

---- facebook comment plugin here -----

Latest