Kerala
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്ത 28കാരി അബോധാവസ്ഥയില്‍; ഡോക്ടര്‍ക്കെതിരെ കേസ്
28കാരി അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുള്ള ആളാണ്
തിരുവനന്തപുരം | തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് 28കാരി അബോധാവസ്ഥയിലെന്ന് പരാതി. കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിനി കൃഷ്ണ തങ്കപ്പന്‍. ചികിത്സക്കിടെ എടുത്ത കുത്തിവെപ്പിനിടെ കൃഷ്ണ അബോധാവസ്ഥയിലാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിനുവിനെതിരെ പോലീസ് കേസെടുത്തു. യുവതി നിലവില്‍ കഴിഞ്ഞ ആറുദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം 15നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28കാരി അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുള്ള ആളാണ്. പരിശോധന നടത്താതെ കുത്തിവെപ്പ് എടുത്തതാവാം അബോധാവസ്ഥയിലേക്ക് എത്താന്‍ ഇടയാക്കിയതെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.