Connect with us

Kerala

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 28കാരി മരിച്ചു

ഇതോടെ വേങ്ങൂര്‍ പഞ്ചായത്തില്‍മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി

Published

|

Last Updated

കൊച്ചി | വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.വേങ്ങൂര്‍ കൈപ്പിള്ളി പുതുശ്ശേരി വീട്ടില്‍ അഞ്ജന ചന്ദ്രനാണ് മരിച്ചത്.ഇരുപത്തെട്ട് വയസായിരുന്നു.ഇന്ന് വൈകുന്നേരത്തോടെയാണ് അഞ്ജനയുടെ മരണം സംഭവിച്ചത്. ഇതോടെ വേങ്ങൂര്‍ പഞ്ചായത്തില്‍മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് വേങ്ങൂര്‍,മുടക്കുഴ പഞ്ചായത്തിലെ 240ഓളം പേര്‍ക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരുന്നു. അഞ്ജനയുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരനും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്.

Latest