National
സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ രണ്ടാംക്ലാസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
ഹൃദയസ്തംഭനമെന്നാണ് പ്രാഥമിക നിഗമനം
ലഖ്‌നൗ | യുപിയിലെ ഫിറോസാബാദില്‍ കളിക്കുന്നതിനിടെ രണ്ടാംക്ലാസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ചന്ദ്രകാന്ത് (8) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒന്നായി കളിക്കുന്നതിനിടെ കൂട്ടുകാരുടെ അടുത്തേക്ക് ഓടിവരികയായിരുന്ന ചന്ദ്രകാന്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ചുറ്റുമുള്ള വിദ്യാര്‍ഥികള്‍ കുട്ടിയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.തുടര്‍ന്ന് ഗ്രൗണ്ടിലെത്തിയ അധ്യാപകര്‍ ചേര്‍ന്ന് ചന്ദ്രകാന്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയസ്തംഭനമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----