Domestic violence
ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരി ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന്
ഭര്‍തൃമാതാവിന്റെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണു ഷബീന തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതെന്നു ബന്ധുക്കള്‍
കോഴിക്കോട് | ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരി ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്നു വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്.
ഭര്‍തൃമാതാവിന്റെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണു ഷബീന തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചു. ജീവനൊടുക്കിയേക്കുമെന്ന സാഹചര്യമറിഞ്ഞിട്ടും യുവതിയെ രക്ഷിക്കാന്‍ ഭര്‍തൃപിതാവ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. ഷബീനയുടെ കുടുംബം എടച്ചേരി പോലീസില്‍ പരാതി നല്‍കി.
മാനസികമായും ശാരീരികമായും ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിക്കുന്നുവെന്ന് ഷബീന പലതവണ ഉമ്മയെ അറിയിച്ചിരുന്നു. ഒരുതരത്തിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് വന്നതോടെയാകാം മകള്‍ ജീവനൊടുക്കിയതെന്ന് ഉമ്മ പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു