National
ബെംഗളൂരുവില്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ 24പേജുള്ള ആത്മഹത്യാകുറിപ്പെഴുതി 34കാരന്‍ ജീവനൊടുക്കി
ഭാര്യയുമായി പിരിഞ്ഞ് ഏറെ കാലമായി യുവാവ് ഒറ്റക്കായിരുന്നു താമസം
ബെംഗളൂരു | ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ 24പേജുള്ള ആത്മഹത്യാകുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി.34കാരനായ അതുലാണ് മരിച്ചത്.ഉത്തര്‍പ്രദേശ് മാറാത്തഹള്ളി സ്വദേശിയാണ് അതുല്‍. ഏറെ കാലമായി ഭാര്യയുമായി പിരിഞ്ഞ് ഒറ്റക്കായിരുന്നു താമസം.
ദാമ്പത്യ ജീവിതത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.അതുലിനെതിരെ ഭാര്യ ഉത്തര്‍പ്രദേശിലെ കോടതിയില്‍ കേസ് കൊടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ഈ കേസിന്റെ വിധി പുറത്തുവന്നിരുന്നു.കോടതി വിധി യുവാവിന് എതിരായിരുന്നെന്നും സംഭവത്തില്‍ യുവാവ് അസ്വസ്ഥനായിരുന്നെന്നും പോലീസ് പറയുന്നു.
24 പേജുള്ള ആത്മഹത്യാ കുറിപ്പിന്റെ നാല് പേജ് സ്വന്തം കൈപ്പടയിലെഴുതിയതാണ്. ബാക്കി 20 പേജ് ടൈപ്പ് ചെയ്ത് പ്രിന്റെടുത്തതാണ്. പരിചയക്കാരായ നിരവധി പേര്‍ക്ക് അതുല്‍ ആത്മഹത്യകുറിപ്പ് അയച്ച് നല്‍കിയതായും പോലീസ് പറഞ്ഞു. സ്വകാര്യ കമ്പനിയിലെ സീനിയര്‍ എക്‌സിക്യൂട്ടീവായിരുന്നു അതുല്‍.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)