youth died
ക്രിക്കറ്റ് കളിക്കുന്നതിനിടെ 35 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ ആണ് മരിച്ചത്

വൈക്കം | ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ ( 35 )ആണ് മരിച്ചത്.
വൈക്കം ബീച്ചിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഷമീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഗ്രൗണ്ടില്‍ വീണ ഷമീറിനെ ഉടന്‍ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ഷമീര്‍ കളിക്കാന്‍ എത്തിയത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയാണോ മരണകാരണമെന്ന് വ്യക്തമല്ല.
---- facebook comment plugin here -----