Connect with us

Kerala

തൃശൂര്‍ ഒല്ലൂരില്‍ രണ്ടര കിലോ എംഡിഎംഎയുമായി 36കാരന്‍ പിടിയില്‍

പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയില്‍ ഒന്നരക്കോടി രൂപയോളം വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ ഒല്ലൂരില്‍ വന്‍ ലഹരിവേട്ട.സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ഫാസിലിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടര കിലോ എംഡിഎംഎയാണ് 36കാരനില്‍ നിന്നും പിടിച്ചെടുത്തത്.

ഇന്ന് പുലര്‍ച്ചെ  ഒല്ലൂര്‍ പി ആര്‍ പടിയില്‍ നിന്നും ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പോലീസും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

പിടികൂടിയ എംഡിഎംഎക്ക് വിപണിയില്‍ ഒന്നരക്കോടി രൂപയോളം വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.