Kerala
കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ 38 അംഗസംഘം വനത്തില്‍ കുടുങ്ങി
ചടയമംഗലത്തുനിന്ന് പോയ ബസ് കേടായതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ വനമേഖലയില്‍ അകപ്പെട്ടത്.

പത്തനംതിട്ട | കെഎസ്ആര്‍ടിസി പാക്കേജില്‍ ഗവിക്ക് യാത്ര പുറപ്പെട്ട 38 അംഗസംഘം മൂഴിയാര്‍ വനത്തില്‍ കുടുങ്ങി.ചടയമംഗലത്തുനിന്ന് പോയ ബസാണ് കേടായതിനെ തുടര്‍ന്ന് വനമേഖലയില്‍ അകപ്പെട്ടത്.
ബസ് കേടായ വിവരം പതിനൊന്ന് മണിക്ക് അറിയിച്ചിട്ടും പകരം ബസ് എത്തിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.ടോയ്‌ലറ്റില്‍ പോകാന്‍ പോലും സൗകര്യമില്ല. റെയ്ഞ്ച് പോലുമില്ലാത്ത സ്ഥലമാണ്. മൂന്നരയോടെ പകരമൊരു ബസെത്തിയെന്നും എന്നാല്‍ ആ വണ്ടിക്കും കേടുപാടുകള്‍ സംഭവിച്ചെന്നാണ് യാത്രക്കാര്‍ വ്യക്തമാക്കുന്നത്.
യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുവരുമെന്നും ബസ് തകരാറായ വിവരം കിട്ടിയപ്പോള്‍ തന്നെ 12.10ന് പകരം ബസ് അയച്ചിരുന്നുവെന്നും പത്തനംതിട്ട കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ രാജീവ് എം.ജി പറഞ്ഞു.അതേസമയം രണ്ടാമതയച്ച ബസിന് കേടുപാട് സംഭവിച്ചതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.