Connect with us

Kerala

അമ്മയോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു

സ്‌കൂളിലെ ഡാന്‍സ് പ്രോഗ്രാമിന് ഡ്രസ് എടുക്കാനായി കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

Published

|

Last Updated

കൊച്ചി | അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത മൂന്നാം ക്ലാസുകാരി കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ചു. പെരിയപ്പുറം കൊച്ചു മലയില്‍ അരുണ്‍ അശ്വതി ദമ്പതികളുടെ മകള്‍ ആരാധ്യയാണ് മരിച്ചത്. കൂത്താട്ടുകുളം മൂവാറ്റുപുഴ എംസി റോഡിലാണ് അപകടം സംഭവിച്ചത്.

സ്‌കൂളിലെ ഡാന്‍സ് പ്രോഗ്രാമിന് ഡ്രസ് എടുക്കാനായി കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം. അശ്വതിയുടെ സ്‌കൂട്ടറില്‍ ബസിന്റെ സൈഡ് ഭാഗം ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആരാധ്യ റോഡിലേക്ക് തെറിച്ചുവീണു. തുടര്‍ന്ന് കുട്ടിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.

സംഭവസമയം ആരാധ്യയുടെ സഹോദരിയും സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു. അമ്മയുടെയും സഹോദരിയുടെയും പരുക്ക് ഗുരുതരമല്ല.കുട്ടിയുടെ മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആരാധ്യ പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

Latest