Connect with us

Kerala

സ്റ്റേഷനറി കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ 41കാരന്‍ പിടിയില്‍

പിടിച്ചെടുത്ത മയക്കുമരുന്നിന് ചില്ലറവിപണിയില്‍ ആറുലക്ഷത്തോളം രൂപ വിലവരും.

Published

|

Last Updated

താമരശ്ശേരി | സ്‌റ്റേഷനറി സാധനങ്ങളുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ 41കാരന്‍ പോലീസിന്റെ പിടിയില്‍. പുതുപ്പാടി അടിവാരം പഴയേടത്തു വീട്ടില്‍ നൗഷാദാണ് പിടിയിലായത്.
ലഹരിമരുന്നിനെതിരായ സംസ്ഥാനവ്യാപക ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഇയാളില്‍ നിന്നും അരയില്‍ തിരുകിവെച്ച പോളിത്തീന്‍ കവറിനുള്ളില്‍ പത്ത് സിപ്പ്‌ലോക് കവറുകളിലാക്കി സൂക്ഷിച്ച 152 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.പിടിച്ചെടുത്ത മയക്കുമരുന്നിന് ചില്ലറവിപണിയില്‍ ആറുലക്ഷത്തോളം രൂപ വിലവരും.

കോഴിക്കോട് റൂറല്‍ എസ്പി ഡോ അര്‍വിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും താമരശ്ശേരി പോലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.