Kerala
മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണ് 42കാരന്‍ മരിച്ചു
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

പാലക്കാട് | പാലക്കാട് മണ്ണാര്‍ക്കാട് മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ 42കാരന്‍ മരിച്ചു.വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തില്‍ നൊട്ടമ്മല ചീളിപ്പാടം പൊന്നയത്ത് സലീം ആണ് മരിച്ചത്.
നൊട്ടമല ചേലേങ്കര പച്ചക്കാട്ടില്‍ മരംമുറിക്കുന്നിതിനിടെ മരത്തിന്റെ കൊമ്പ് ദേഹത്തേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
---- facebook comment plugin here -----