Kerala
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 45കാരന്‍ മരിച്ചു
കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഇടുക്കി | സംസ്ഥാനത്ത് വീണ്ടും പനി മരണം.ഇടുക്കിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 45കാരന്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയില്‍ ബൈജു ജോസാണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ബൈജു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
യുവാവിന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡെങ്കിപ്പനിയെ കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
---- facebook comment plugin here -----