Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 49കാരന് ആറ് വര്‍ഷം കഠിന തടവ്

പ്രതി 6,000 രൂപ പിഴയും അടക്കണം.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ബാലുശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 49കാരന് ആറ് വര്‍ഷം കഠിന തടവ്. ബാലുശ്ശേരി പൂനത്ത് എളേങ്ങള്‍ വീട്ടില്‍ മുഹമ്മദിനെയാണ് ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എം സുഹൈബ് ആണ് പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത് . പ്രതി 6,000 രൂപ പിഴയും അടക്കണം. 2021ലാണ് കേസിനാസ്പദമായ സംഭവം.

ഏഴു വയസുകാരി വീട്ടില്‍ ടിവി കണ്ടിരിക്കുമ്പോള്‍ വീട്ടിലെത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.സംഭവ ദിവസം തന്നെ പീഡനവിവരം കുട്ടി രക്ഷിതാക്കളോട് പറയുകയും തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ സുരേഷാണ് കേസ് അന്വേഷിച്ചത്.

Latest