Kerala
അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇടുക്കി| ഇടുക്കി അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലി പള്ളപ്പറമ്പില്‍ സോജന്റെ മകള്‍ ജോവാന സോജന്‍ (9) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോവാന സോജന്‍.
---- facebook comment plugin here -----