National
മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ് 5 വയസുകാരന്‍ മരിച്ചു
ഫാമിലെ മൂടിയില്ലാത്ത കുഴല്‍ക്കിണറിലാണ് കുട്ടി വീണത്

ഭോപ്പാല്‍| മധ്യപ്രദേശില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് 5 വയസുകാരന്‍ മരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്. സാഗര്‍ ബുദ്ധ ബറേല എന്ന കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശിലെ അഹമ്മദ്നഗര്‍ ജില്ലയിലെ കോപാര്‍ഡി ഗ്രാമത്തിലെ ഒരു ഫാമിലെ മൂടിയില്ലാത്ത കുഴല്‍ക്കിണറിലാണ് കുട്ടി വീണതെന്ന് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ പവന്‍ ഗൗര്‍ പറഞ്ഞു.
അടുത്തിടെ സംസ്ഥാനത്തെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നിന്ന് കുടിയേറിയവരാണ് സാഗറിന്റെ കുടുംബം. കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കാനായി എന്‍ഡിആര്‍എഫിന്റെ അഞ്ചാം ബറ്റാലിയനെ വിന്യസിച്ചിരുന്നു. എന്നാല്‍ പുതിയ കുഴി കുഴിക്കുന്നതിനിടെ കുട്ടി രക്ഷാപ്രവര്‍ത്തകരുമായി പ്രതികരിക്കാതായി. പുലര്‍ച്ചെ മൂന്നു മണിയോടെ കുട്ടിയുടെ മൃതശരീരം പുറത്തെടുത്തു.
---- facebook comment plugin here -----