Kerala
പാലക്കാട് തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50കാരന്‍ മരിച്ചു
തളര്‍ന്നു വീണ സുരേഷിനെ ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കാട് | കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയില്‍ തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കു മൂന്നരയോടെയാണ് സംഭവം.
മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി തളര്‍ന്നു വീണ സുരേഷിനെ ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനായ സുരേഷ് ടിപ്പര്‍ ലോറി ഡ്രൈവറാണ്.
---- facebook comment plugin here -----