Connect with us

Kerala

പാലക്കാട് 50കാരന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

സാരമായി പരുക്കേറ്റ ഇയാള്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

പാലക്കാട് | പാലക്കാട് മണ്ണാര്‍ക്കാട് 50കാരന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു. കുമരംപുത്തൂര്‍ കുളപ്പാടം വൈക്കുന്ന് കോളനിയില്‍ കോട്ടയില്‍ വീട്ടില്‍ കൃഷ്ണനാണ് കുത്തേറ്റത്.

അയല്‍വാസിയും ബന്ധുവുമായ യുവാവാണ് കുത്തിയത്.ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. അടിവയറിലും നെഞ്ചിലുമാണ് കുത്തേറ്റത്.

സാരമായി പരുക്കേറ്റ ഇയാള്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

---- facebook comment plugin here -----

Latest