Connect with us

Kerala

സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 52കാരന്‍ ആത്മഹത്യ ചെയ്തു

മകന്റെ മരണ വിവരമറിഞ്ഞ് ഇവരുടെ പിതാവ് അബൂബക്കര്‍ (85) മരിച്ചു.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ പെരുമ്പിലാവ് തിപ്പിലശ്ശേരിയില്‍ സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 52കാരന്‍ ആത്മഹത്യ ചെയ്തു. ഇന്നു രാവിലെയാണ് സംഭവം. മടപ്പാട്ടുപറമ്പില്‍ വീട്ടില്‍ കുഞ്ഞുമോന്‍ (52) ആണ് സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. മകന്റെ മരണ വിവരമറിഞ്ഞ് ഇവരുടെ പിതാവ് അബൂബക്കര്‍ (85) മരിച്ചു.

ഇന്ന് രാവിലെ ആറ് മണിയോടെ ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവിനെ കാണാന്‍ കുഞ്ഞുമോന്‍ എത്തിയതായിരുന്നു. കുഞ്ഞുമോനും ഹസീനയുമായി സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ വാക്കു തര്‍ക്കം ഉണ്ടാവുകയും കുഞ്ഞുമോന്‍ കത്തിയെടുത്ത് ഹസീനയെ കുത്തുകയുമായിരുന്നു. ആക്രമണത്തില്‍ ഹസീനയുടെ ചെവിയ്ക്ക്‌ പുറകില്‍ പരിക്കേറ്റു. ഹസീന പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പിന്നാലെ തൊട്ടടുത്തുളള പറമ്പിലെ മരത്തില്‍ കുഞ്ഞുമോന്‍ തൂങ്ങി മരിക്കുകയായിരുന്നു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)