Kerala
കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ 55കാരൻ ശ്വാസം മുട്ടി മരിച്ചു
കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെ ശ്വാസം കിട്ടാതെ വീഴുകയായിരുന്നു
ആലപ്പുഴ | കിണറിലകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയില്‍ തെന്നാട്ടും വിളയില്‍ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പന്‍പാറ അനീഷിന്റെ വീട്ടിലെ മോട്ടര്‍ നന്നാക്കാന്‍ എത്തിയ സുഭാഷ് എന്നയാള്‍ക്ക് കിണറ്റില്‍ വെച്ച് ശ്വാസം മുട്ടി. തുടര്‍ന്ന് ചെത്തുതൊഴിലാളിയായ ബാബു കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു.
സുഭാഷിനെ രക്ഷപ്പെടുത്തിയ ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്. ശ്വാസം കിട്ടാതെ ബാബു കിണറ്റിലേക്ക് വീഴുകയായിരുന്നു.
---- facebook comment plugin here -----