Connect with us

Kerala

പശുവിനെ മേയ്ക്കാന്‍പോയ 55കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പശുവിനെ മേയ്ക്കാൻ പോയ കൃഷ്ണനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പതിനൊന്നോടെ മൃതദേഹം കണ്ടുകിട്ടിയത്.

Published

|

Last Updated

കൊല്ലങ്കോട് | പശുവിനെ മേയ്ക്കാന്‍പോയ 55കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് തോട്ടങ്കര വീട്ടില്‍ വി കൃഷ്ണനാണ് മരിച്ചത്. വീടിനടുത്ത് കുളത്തിലെ ചെളിക്കുഴിയിലാണ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ പശുവിനെ മേയ്ക്കാന്‍ പോയ കൃഷ്ണനെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് രാത്രി പതിനൊന്നോടെ മൃതദേഹം കണ്ടുകിട്ടി. ചെളിക്കുഴിയില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൃഷ്ണന്‍ ചെളിക്കുഴിയില്‍ താഴ്ന്നതാകാമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.

 

Latest