Connect with us

Kerala

ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽവഴുതി ട്രാക്കിലേക്ക് വീണ് 57കാരി മരിച്ചു

ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ച 57കാരി ട്രെയിനിനടിയില്‍പ്പെട്ട് മരിച്ചു. പാറശാല പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ കുമാരി ഷീബ ആണ് മരിച്ചത് . ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

കൊച്ചുവേളി– നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തി മുന്നോട്ട്  നീങ്ങിയപ്പോൾ ട്രെയിനിലേക്ക് ഷീബ ചാടിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെ കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

 

Latest