Connect with us

Techno

7999 രൂപയ്‌ക്ക്‌ ഒരു 5 ജി ഫോൺ; പോകോ സി 75 വിപണിയിൽ

പോകോയുടെ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ഒരു HD+ ഡിസ്‌പ്ലേ പായ്ക്കിൽ ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 4എസ്‌ ജെൻ ടു (Qualcomm Snapdragon 4s Gen 2) ചിപ്‌സെറ്റിലാണ്‌ വരുന്നത്‌.

Published

|

Last Updated

ഏറ്റവും വിലകുറഞ്ഞ 5ജി സ്‌മാർട്ട്‌ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ച്‌ പോകോ. സി75 5ജി എന്ന മോഡലാണ്‌ ചൈനീസ്‌ കമ്പനി ഇന്ത്യയിൽ വിൽപ്പനയ്‌ക്ക്‌ എത്തിച്ചിരിക്കുന്നത്‌. പോകോയുടെ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ഒരു HD+ ഡിസ്‌പ്ലേ പായ്ക്കിൽ ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 4എസ്‌ ജെൻ ടു (Qualcomm Snapdragon 4s Gen 2) ചിപ്‌സെറ്റിലാണ്‌ വരുന്നത്‌.

4ജിബി റാമും 64 ജിബി ഇൻ്റേണൽ സ്റ്റോറേജും നൽകുന്നു. ഉപയോക്താക്കൾക്ക് 1TB-യുടെ മൈക്രോ എസ്ഡി കാർഡ് ചേർത്ത് സ്റ്റോറേജ് കൂടുതൽ വിപുലീകരിക്കാൻ കഴിയും. കമ്പനിയുടെ സ്വന്തം ഷിയോമി ഹൈപ്പർ ഒഎസ്‌ (Xiaomi HyperOS) ലെയർ ഉപയോഗിച്ച് ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.

ഡ്യുവൽ സിം സൗകര്യം ഫോണിൽ ഉണ്ട്‌. കൂടാതെ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഇതിലുണ്ട്. സെൽഫികൾക്കായി 5 എംപി മുൻ ക്യാമറയും സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറുമായി സജ്ജീകരിച്ചിരിക്കുന്നു. IP52 റേറ്റിങ്ങുള്ള ഫോൺ സ്പ്ലാഷിനെയും പൊടിയെയും പ്രതിരോധിക്കും. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,160 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്‌. 7,999 രൂപയാണ് ഫോണിൻ്റെ വില.

ഇതേ നിരയിൽ മോട്ടോ പുറത്തിറക്കിയ ജി 35 (Moto G35 5G) ആണ്‌ പോകോ സി75ന്‌ എതിരാളി. 9,999 രൂപയാണ്‌ മോട്ടോ ജി35ന്‌ വില.

Latest