Kerala
കാട്ടുപന്നിയുടെ ആക്രമണത്തില്‍ അറുപതുകാരന്റെ വിരല്‍ അറ്റു
ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം | കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വട്ടക്കരിക്കകം ഇലവുപാലം സ്വദേശി രവി (60) ക്കാണ് പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ ആറിന് വീടിന് സമീപം ആയിരുന്നു സംഭവം.
റോഡിലേക്കിറങ്ങിയ രവിയെ കാട്ടുപന്നി പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിവന്ന നാട്ടുകാരാണ് കാട്ടുപന്നിയെ വിരട്ടി ഓടിച്ച ശേഷം രവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.നിലത്ത് തള്ളിയിട്ട ശേഷം കാട്ടുപന്നി രവിയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ രവിയുടെ ഒരു വിരല്‍ അറ്റുപോയിട്ടുണ്ട്.
---- facebook comment plugin here -----