Connect with us

National

യുപിയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരന്‍ ആത്മഹത്യ ചെയ്തു

വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

Published

|

Last Updated

ബറേലി| ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരന്‍ ആത്മഹത്യ ചെയ്തു. യുപിയിലെ ബറേലി ജില്ലയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

ബറേലി ജില്ലയിലെ ഫരീദ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. തെരച്ചിലിനിടെ പ്രതി ഷേര്‍ മുഹമ്മദിന്റെ വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ ഇയാള്‍ ബലമായി പീഡിപ്പിക്കുന്നതാണ് കണ്ടത്. കുട്ടിയുടെ വീട്ടുകാരെ കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.

കുട്ടിയുടെ അമ്മയുടെ പരാതില്‍ പ്രതിക്കെതിരെ ഫരീദ്പൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഷേര്‍ മുഹമ്മദിനെതിരെ കേസെടുത്തിരുന്നത്. പ്രതിക്കായി പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ പ്രതിയെ കണ്ടെത്തിയത്. കേസ് ഭയന്നോ പശ്ചാത്താപം കൊണ്ടോ ആയിരിക്കാം ആത്മഹത്യചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

 

 

Latest