Kerala
റാന്നിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ 63 കാരന്‍ ബോധരഹിതനായി വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്
കടുത്ത ചൂടും കിണറ്റില്‍ ഓക്‌സിജന്‍ ലഭ്യമാവാതിരുന്ന സാഹചര്യവുമാണ് രവി കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റാന്നി|പത്തനംതിട്ടയിലെ റാന്നി കീക്കൊഴൂരില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ 63 കാരന്‍ ബോധരഹിതനായി വീണു. കീക്കൊഴൂര്‍ പാലച്ചുവട് കാലാപ്പുറത്ത് വീട്ടില്‍ രവി (63)യാണ് കിണറില്‍ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ റാന്നി യൂണിറ്റില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തിയത്.
കടുത്ത ചൂടും കിണറ്റില്‍ ഓക്‌സിജന്‍ ലഭ്യമാവാതിരുന്ന സാഹചര്യവുമാണ് രവി കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സജീവിന്റെ നേതൃത്വത്തിലെത്തിയ ടീമാണ് രക്ഷകരായത്. കരക്കെത്തിച്ച രവിയെ ഉടന്‍ തന്നെ റാന്നി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----