Connect with us

National

യു പിയിൽ 65കാരനെ പള്ളിയിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി

ഇദ്‍രീസ് തന്റെ മക്കളോടൊപ്പം റോഡിലൂടെ നടക്കുമ്പോൾ ഒരാൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

ലക്നോ | ഉത്തർപ്രദേശിൽ 65 വയസ്സുകാരനെ പള്ളയിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഖുർജ നഗറിലെ പള്ളിക്കുള്ളിലാണ് 65 കാരൻ വെടിയേറ്റ് മരിച്ചത്. ഷെയ്ഖ്‌പെൻ പ്രദേശത്തെ താമസക്കാരനായ ഇദ്‍രീസ് ആണ് മരിച്ചത്.

ഇദ്‍രീസ് തന്റെ മക്കളോടൊപ്പം റോഡിലൂടെ നടക്കുമ്പോൾ ഒരാൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. പരിഭ്രാന്തനായ ഇദ്‍രീസ് സമീപത്തെ പള്ളിയിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി പിന്തുടർന്നു. തുടർന്ന് പള്ളിക്കുള്ളിൽ വെച്ച് ഇദ്‍രീസിനെ ഇയാൾ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

നാടൻ തോക്കുപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്ന് ഇദ്‍രീസിന്റെ മകൻ പറഞ്ഞു. മീററ്റ് റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ (ഐജി) പ്രവീൺ കുമാർ, ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിംഗ്, സീനിയർ പോലീസ് സൂപ്രണ്ട് ശ്ലോക് കുമാർ എന്നിവർ പരിശോധനയ്ക്കായി സ്ഥലത്തെത്തി.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ചിലരെ പിടികൂടി ചോദ്യം ചെയ്തുവരികയാണെന്നും പരാതിയിൽ ഇതുവരെ മൂന്ന് പേരുടെ പേരുണ്ടെന്നും ഐജി പറഞ്ഞു.

Latest