Connect with us

National

മധ്യപ്രദേശില്‍ 7 വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

രക്ഷാസംഘം സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാന്‍ ഓപ്പറേഷന്‍ ആരംഭിച്ചതായി ഹര്‍ഷല്‍ ചൗധരി പറഞ്ഞു.

Published

|

Last Updated

വിദിഷ| മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ 7 വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലോകേഷ് അഹിര്‍വാര്‍ ആണ് കുഴല്‍ കിണറില്‍ വീണത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കിണറിലേക്ക് തെന്നിവീണത്. സംഭവം ഗ്രാമവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷാസംഘം സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാന്‍ ഓപ്പറേഷന്‍ ആരംഭിച്ചതായി ലാറ്റേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഹര്‍ഷല്‍ ചൗധരി പറഞ്ഞു.

ഒരു ജെസിബി വിന്യസിച്ച് കുട്ടിയെ സുരക്ഷിതമായി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുട്ടിയുടെ അവസ്ഥ നന്നായി അറിയാന്‍ ഒരു കാമറയും കുഴല്‍ക്കിണറിലേക്ക് ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 


  -->  

Latest