Connect with us

National

ബംഗളൂരുവിൽ 71കാരനെ പട്ടാപ്പകൽ റോഡില്‍ സ്‌കൂട്ടറില്‍ വലിച്ചിഴച്ചു

കാറിൽ സ്കൂട്ടർ ഇടിച്ചത് ചോദ്യം ചെയ്ത വയോധികനെയാണ് സ്കൂട്ടർ യാത്രക്കാരൻ റോഡിലൂടെ ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചത്.

Published

|

Last Updated

ബെംഗളൂരു|ബെംഗളൂരുവിലെ തിരക്കേറിയ റോഡില്‍ ചൊവ്വാഴ്ച പട്ടാപകല്‍ 71-ക്കാരനെ സ്‌കൂട്ടറില്‍ വലിച്ചിഴച്ചു. കാറിൽ സ്കൂട്ടർ ഇടിച്ചത് ചോദ്യം ചെയ്ത വയോധികനെയാണ് സ്കൂട്ടർ യാത്രക്കാരൻ റോഡിലൂടെ ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മുത്തപ്പ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. സാഹൽ എന്നയാൾ ഓടിച്ച സ്കൂട്ടർ മുത്തപ്പയുടെ കാറിന് പിറകിൽ ഇടിക്കുകയായിരുന്നു. ഇതോടെ മുത്തപ്പ കാറിൽ നിന്നിറങ്ങി സാഹിലിനോട് കയർത്തു. ഇതിനിടെ സാഹിൽ സ്കൂട്ടർ എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുത്തപ്പ സ്കൂട്ടറിൽ പിടിച്ചുവെങ്കിലും സാഹിൽ സ്കൂട്ടർ നിർത്തിയില്ല. മുത്തപ്പയുമായി ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. തുടർന്ന് ആളുകൾ പിന്തുടർന്ന് ഇയാളുടെ സ്കൂട്ടർ നിർത്തിക്കുയായിരുന്നു. സാഹിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുത്തപ്പയെ സ്‌കൂട്ടറിന് പിന്നിൽ വലിച്ചിഴക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. സ്കൂട്ടർ ഓടിക്കുന്നതിനിടെ സാഹിൽ മുത്തപ്പയെ പലവട്ടം തിരിഞ്ഞുനോക്കുന്നുമുണ്ട്. സംഭവം ശ്രദ്ധയിൽപെട്ട മറ്റു യാത്രക്കാരാണ് വീഡിയോ പകർത്തിയത്.

Latest