Connect with us

First Gear

പോക്കറ്റ് കീറാതെ സ്വന്തമാക്കാം ഒരു 9 സീറ്റർ എസ്‌യുവി; ബൊലേറോ നിയോ പ്ലസുമായി മഹീന്ദ്ര

ഒരു 9സീറ്റർ എസ്യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് ഒരു മികച്ച ചോയിസ് തന്നെയാവും മഹീന്ദ്രയുടെ ബൊലേറോ നീയോ പ്ലസ്.

Published

|

Last Updated

5 സീറ്റർ കാറുകളുള്ള ഭൂരിഭാഗം മധ്യവർഗ സാധാരണക്കാരുടെയും സ്വപ്നമാണ് വലിയ കുടുംബത്തിന് ഒരുമിച്ച് സഞ്ചരിക്കാൻ ഒരു 7 സീറ്ററോ 9 സീറ്ററോ വാഹനം സ്വന്തമാക്കുക എന്നുള്ളത്. എന്നാൽ എല്ലാ പ്രമുഖ കമ്പനികളും ഇറക്കുന്ന ഇത്തരം വാഹനങ്ങൾ സാധാരണക്കാരന്റെ കണ്ണ് തള്ളിക്കുന്നതിനോടൊപ്പം പോക്കറ്റും കാലിയാക്കും. എന്നാൽ ഇത്തരക്കാർക്കായി ഒമ്പത് സീറ്റുള്ള ബൊലേറോ നിയോ പ്ലസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ വാഹനനിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി.

P4, P10 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഏറ്റവും പുതിയ ബൊലേറോ നിയോ പ്ലസിനെ മഹീന്ദ്ര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പി ഫോറിന് 11.39 ലക്ഷം രൂപയും P10 ന് 12.49 ലക്ഷം രൂപയും ആണ് എക്സ് ഷോറൂം വില. മുമ്പ് പുറത്തിറക്കിയ ഏഴ് സീറ്റർ മോഡലായ നിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ നിയോ പ്ലസിന്റെ വേരിയന്റിന് 1 ലക്ഷം മുതൽ 1.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില അധികമായി മുടക്കേണ്ടി വരിക.

കാഴ്ച്ചയിൽ കാര്യമായ വ്യത്യാസമൊന്നും കാണാനാവില്ലെങ്കിലും നാപ്പോളി ബ്ലാക്ക്, മജസ്റ്റിക് സിൽവർ, ഡയമണ്ട് വൈറ്റ് എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും നിയോ പ്ലസിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു 9സീറ്റർ എസ്യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് ഒരു മികച്ച ചോയിസ് തന്നെയാവും മഹീന്ദ്രയുടെ ബൊലേറോ നീയോ പ്ലസ്.

---- facebook comment plugin here -----

Latest