Connect with us

Kerala

കൊണ്ടോട്ടിയില്‍ ബികോം വിദ്യാര്‍ഥിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ഇഎംഇഎ കോളജിലെ മൂന്നാം വര്‍ഷ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയാണ് വസുദേവ്.

Published

|

Last Updated

മലപ്പുറം | മലപ്പുറം കൊണ്ടോട്ടിയില്‍ ബികോം വിദ്യാര്‍ഥിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപതുകാരനായ വസുദേവാണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശിയാണ് വസുദേവ്. കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്‌ളാറ്റില്‍ ഒരു സുഹൃത്തിനൊപ്പമാണ് വസുദേവ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച സുഹൃത്ത് ഇക്ബാല്‍ ഫ്‌ളാറ്റില്‍ എത്തിയിരുന്നില്ല. ശനിയാഴ്ച രാവിലെ ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് വസുദേവിനെ മരിച്ചനിലയില്‍ കണ്ടത്.

സംഭവത്തെ തുടര്‍ന്ന് കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. വസുദേവ് ആതമഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.യുവാവിന്റെ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളജിലെ മൂന്നാം വര്‍ഷ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയാണ് വസുദേവ്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest