National
മധ്യപ്രദേശിൽ രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞ് പിറന്നു
കുട്ടി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തിൽ; ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍
രത്ലാം | മധ്യപ്രദേശിലെ രത്ലാമില്‍ യുവതി രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മം നല്‍കി. ഇന്‍ഡോറിലെ എം വൈ ഹോസ്പിറ്റലില്‍ സിസേറിയന്‍ വഴിയായിരുന്നു പ്രസവം. കുട്ടി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ജവ്റ നീംചോക്കില്‍ താമസിക്കുന്ന ഷഹീന്റെ ഭാര്യ സൊഹൈല്‍ (20) ആണ് തിങ്കളാഴ്ച രാത്രി ജില്ലാ ആശുപത്രിയില്‍ രണ്ട് തലയും രണ്ട് കാലുകളും മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ട് കുട്ടികളുടെയും അരയ്ക്ക് താഴെയുള്ള ഭാഗം ഇഴചേര്‍ന്ന നിലയിലാണ്. കോടികളില്‍ ഒരാളാണ് ഇത്തരത്തില്‍ ജനിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തിങ്കളാഴ്ച രാത്രി ഏഴരയോടെ ഓപ്പറേഷനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് യൂണിറ്റ് ഇന്‍ചാര്‍ജ് ഡോ.നവേദ് ഖുറേഷി പറഞ്ഞു. ജനിച്ചയുടന്‍ കുട്ടിക്ക് ഓക്‌സിജന്‍ നല്‍കി. പൊതുവേ, ഇത്തരം കുട്ടികള്‍ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ്.
കുട്ടിയുട െമറ്റ് അവയവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എംആര്‍ഐ പരിശോധനക്ക് ശേഷം മാത്രമേ അറിയാനാകൂ.