Connect with us

Uae

യു എ ഇ; ബേങ്കിന് അഞ്ച് മില്യൺ ദിർഹം പിഴ ചുമത്തി സെൻട്രൽ ബേങ്ക്

ബേങ്കിന്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.

Published

|

Last Updated

അബൂദബി | യു എ ഇയിലെ ഒരു ബേങ്കിന് യു എ ഇ സെൻട്രൽ ബേങ്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കുമുള്ള ധനസഹായം തടയുന്നതിനുമുള്ള നിയമം അനുസരിച്ചാണ് തീരുമാനം.

ബേങ്കിന് അഞ്ച് ദശലക്ഷം ദിർഹം പിഴ ചുമത്തുകയും വിദേശത്തെ ഡയറക്ടർ ബോർഡിന് മുന്നിൽ അവതരിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു. ബേങ്കിന്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.
ബേങ്കിംഗ് മേഖലയുടെയും യു എ ഇ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും എല്ലാ ബേങ്കുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബേങ്ക് പ്രവർത്തിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.

അനധികൃത പ്രവർത്തനങ്ങളുടെ പേരിൽ സെൻട്രൽ ബേങ്ക് കഴിഞ്ഞ മാസം മറ്റൊരു ബേങ്കിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. 5.8 ദശലക്ഷം ദിർഹമാണ് അന്ന് പിഴ ചുമത്തിയത്. ഭരണപരമായ ഉപരോധം ഏർപ്പെടുത്തുന്നതിന് മുൻപ് അവരുടെ പ്രക്രിയ നിയമ ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന രീതിയിലേക്ക് പരിവർത്തിപ്പിക്കാൻ സെൻട്രൽ ബേങ്ക് മതിയായ സമയം അനുവദിക്കാറുണ്ട്.

Latest