Connect with us

National

ആം ആദ്മിക്ക് കനത്ത പ്രഹരം; എട്ട് എം എല്‍ എമാര്‍ ബി ജെ പിയില്‍

ബി ജെപി ദേശീയ വൈസ് പ്രസിഡന്റ്, ഡല്‍ഹി പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ അംഗത്വം സ്വീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് പാര്‍ട്ടി വിട്ട എട്ട് സിറ്റിംഗ് എം എല്‍ എമാരും ബി ജെ പിയില്‍ ചേര്‍ന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എം എല്‍ എമാരുടെ കൂടുമാറ്റം ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു എം എല്‍ എമാര്‍ രാജിവെച്ചത്.

വന്ദന ഗൗര്‍ (പാലം), രോഹിത് മെഹ്റൗലിയ (ത്രിലോക്പുരി), ഗിരീഷ് സോണി (മാദിപൂര്‍), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), രാജേഷ് ഋഷി (ഉത്തം നഗര്‍), ബി എസ് ജൂണ്‍ (ബിജ്വാസന്‍), നരേഷ് യാദവ് (മെഹ്റോലി), പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍) എന്നീ എം എല്‍ എമാരാണ് ബി ജെ പിയില്‍ ചേര്‍ന്നത്.

ബി ജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ബി ജെ പി ഡല്‍ഹി പ്രസിഡന്റ് വിരേന്ദ്ര സച്ച്ദേവ എന്നിവരുടെ നേതൃത്വത്തിലാണ് എം എല്‍ എമാര്‍ അംഗത്വം സ്വീകരിച്ചത്. ഇതൊരു ചരിത്ര നിമിഷമാണെന്ന് ബൈജയന്ത് പാണ്ഡ പറഞ്ഞു. ഫെബ്രുവരി അഞ്ചിലെ തിരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹി സ്വതന്ത്രമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാണ്ഡ കൂട്ടിച്ചേര്‍ത്തു.