Kerala
കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം
മലപ്പുറം | എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത പാലപ്പറ്റയില്‍ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. അരീക്കോട് പെരുമ്പറമ്പ് സ്വദേശി പൂവഞ്ചേരി മണ്ണില്‍ അബ്ദുല്‍ ഹമീദാണ് (71) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം
ബൈക്കില്‍ അരീക്കോട് ഭാഗത്തുനിന്ന് എടവണ്ണയിലേക്ക് വരുന്നതിനിടെ റോഡിനോട് ചേര്‍ന്ന തോട്ടത്തില്‍നിന്ന് പന്നി റോഡിലേക്ക് ചാടി ഇടിച്ചുവീഴ്ത്തുകയായിരുന്നു. മേലാറ്റൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് അരീക്കോട്ടെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
---- facebook comment plugin here -----