Kerala
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണു
പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് സംഭവം.
ചക്കിട്ടപാറ | ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് വാഹനത്തിന്റെ ബോണറ്റ് തകര്‍ന്നു. പെരുവണ്ണാമൂഴി – ചെമ്പനോട റോഡില്‍ പന്നിക്കോട്ടൂര്‍വയല്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. പേരാമ്പ്ര സ്വദേശിയായ അമ്മയും മകളുമാണ് കാറിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരുക്കില്ല.
പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് സംഭവം.സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയായതിനാല്‍ പ്രദേശത്ത് വനംവകുപ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൈകൊള്ളണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
---- facebook comment plugin here -----