Connect with us

Kerala

മക്കളെ കൊന്ന് ബി ജെ പി നേതാവും ഭാര്യയും ജീവനൊടുക്കി

മക്കളുടെ അസുഖം സഞ്ജീവിനെയും ഭാര്യയെയും സാമ്പത്തികമായും മാനസികമായും തകര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ദമ്പതികളെന്ന് പൊലീസ്

Published

|

Last Updated

ഭോപാല്‍ | ബിജെപിയുടെ മുന്‍ കോര്‍പറേഷന്‍ അംഗവും ഭാര്യയും മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ വിധിശ ജില്ലയിലാണ് സംഭവം. ബി.ജെ.പിയുടെ മുന്‍ കോര്‍പറേഷന്‍ അംഗമായ സഞ്ജീവ് മിശ്ര (45), ഭാര്യ നീലം (42) ആണ്‍മക്കളായ അന്‍മോല്‍ (13), സാര്‍ഥക് (7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

മക്കളുടെ അസുഖം സഞ്ജീവിനെയും ഭാര്യയെയും സാമ്പത്തികമായും മാനസികമായും തകര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ദമ്പതികളെന്ന് പൊലീസ് പറയുന്നു.

‘ശത്രുക്കളുടെ കുഞ്ഞുങ്ങള്‍ക്ക് പോലും ഈ രോഗം വരാതിരിക്കട്ടെ. മക്കളെ രക്ഷിക്കാന്‍ എന്നെ കൊണ്ട് ആവില്ല, ഇനി ജീവിക്കാന്‍ വയ്യെ’ന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് വിദിശയിലെ വീട്ടില്‍ കൂട്ട ആത്മഹത്യ നടന്നത്. പിന്നാലെ പൊലീസ് എത്തി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ നാലുപേരും മരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)