Connect with us

National

ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വെട്ടിക്കൊലപ്പെടുത്തി

ബിജെപി നേതാവ് നീലകണ്ഠ് കക്കേമിനെനെയാണ് വീട്ടില്‍ വന്ന് കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് കൊലപ്പെടുത്തിയത്

Published

|

Last Updated

ബീജാപൂര്‍| ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വെട്ടിക്കൊലപ്പെടുത്തി. ബിജെപി നേതാവ് നീലകണ്ഠ് കക്കേമിനെനെയാണ് വീട്ടില്‍ വന്ന് കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി 5നാണ് സംഭവം നടന്നത്.

കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പി ഉസൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്നു നീലകണ്ഠ് കക്കേം. ഞായറാഴ്ച പൈക്രമിലെ തന്റെ ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു നീലകണ്ഠ്ക്കിന് നേരെ ആക്രമണമുണ്ടായതെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എസിപി) ചന്ദ്രകാന്ത് ഗവര്‍ണ പറഞ്ഞു.

കോടാലിയും മറ്റ് മൂര്‍ച്ചയുള്ള ആയുധങ്ങളുമായെത്തി മാവോയിസ്റ്റുകള്‍ നീലകണ്ഠിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ അദ്ദേഹം കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്ന് എസിപി വ്യക്തമാക്കി. മൂന്ന് പേര്‍ ചേര്‍ന്ന് നീലകണ്ഠിനെ വീടിന് പുറത്തേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നുവെന്നും വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ വെച്ച് ക്രൂരമായി വെട്ടിയ ശേഷം ഓടിപ്പോകുകയായിരുന്നുവെന്നും കക്കേമിന്റെ ഭാര്യ ലളിത കക്കേം പറഞ്ഞു.

150ലധികം സായുധ മാവോയിസ്റ്റുകള്‍ ആക്രമണം നടത്താന്‍ ഗ്രാമത്തില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ മൂന്ന് പേര്‍ മാത്രമാണ് ബി.ജെ.പി നേതാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്നും എസിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

 

 

 

---- facebook comment plugin here -----

Latest