Connect with us

MUTHALAPPOZHI

അപകടം ആവര്‍ത്തിക്കുന്ന മുതലപ്പൊഴിയില്‍ 16 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷിച്ചു

അപകടം ആവര്‍ത്തിക്കുന്നതിനാല്‍ ഫിഷറീസ് വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | അപകടം ആവര്‍ത്തിക്കുന്ന മുതലപ്പൊഴിയില്‍ 16 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞു. വര്‍ക്കല സ്വദേശികളാണ് ബുറാഖ് എന്ന വള്ളത്തില്‍ ഉണ്ടായിരുന്നത്. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്മെന്റിന്റെ ബോട്ടും തിരച്ചില്‍ നടത്തി 16 പേരെയും രക്ഷപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്കു മാറ്റി. വര്‍ക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഫിഷറീസ് വകുപ്പ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെ കടലില്‍പോകുന്നതു പൂര്‍ണമായി വിലക്കണം എന്നാണു തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്.

മുതലപ്പൊഴി വഴി പോകരുതെന്ന മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ അവഗണിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമായി വിലക്ക് നടപ്പാക്കുന്നതിനു മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തും.

 

Latest