Kerala
പാറക്കുളത്തില്‍ മുങ്ങിക്കിടന്ന കാറില്‍ മൃതദേഹം കണ്ടെത്തി
നിയന്ത്രണം വിട്ട വണ്ടി പാറക്കുളത്തിലേക്ക് വന്ന് വീണതാണ് മരണ കാരണമായി പറയുന്നത്.
കോട്ടയം | കോട്ടയത്തെ കാണക്കാരി പാറക്കുളത്തില്‍ മുങ്ങിക്കിടന്ന കാറില്‍ നിന്നും മൃതദേഹം കണ്ടെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാര്‍ പാറക്കുളത്തില്‍ പകുതി മുങ്ങിയ നിലയില്‍ കാര്‍ കണ്ടെത്തിയത്.
കൊണ്ടുക്കാല സ്വദേശി ലിജീഷിന്റെ മൃതദേഹമാണ് കാറിനുള്ളിലുണ്ടായിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വാഹനം നിയന്ത്രണം വിട്ട് പാറക്കുളത്തിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുറുവിലങ്ങാാട് പോലീസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----