Connect with us

Kerala

കോഴിഫാമിലെ കമ്പിവേലിയില്‍ നിന്നും ഷോക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കോഴിഫാമില്‍ ഇഴജന്തുക്കള്‍ കയറാതിരിക്കാന്‍ കമ്പിവേലിയില്‍ വൈദ്യുതി ഘടിപ്പിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം |  കമ്പിവേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചരവിള സുദേശി വത്സമ്മ (67) ആണ് മരിച്ചത്. മലയിന്‍കീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ നിന്നാണ് ഇവര്‍ക്ക് വൈദ്യുതാഘാതമേറ്റത് . കോഴിഫാമില്‍ ഇഴജന്തുക്കള്‍ കയറാതിരിക്കാന്‍ കമ്പിവേലിയില്‍ വൈദ്യുതി ഘടിപ്പിച്ചിരുന്നു. ഇതാണ് ദുരന്തത്തിനിടയാക്കിയത്.

തൊഴിലുറപ്പ് ജോലികള്‍ക്കായാണ് കോഴിഫാമില്‍ വത്സലയും മറ്റ് തൊഴിലാളികളും എത്തിയത്. വൈദ്യുതി ബന്ധിപ്പിച്ചത് അറിയാതെ സമീപത്തെ കമ്പിവേലിയില്‍ പിടിച്ചതോടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

 

Latest