Connect with us

Kerala

പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ സ്വകാര്യബസ്സില്‍ ഇടിച്ച് അപകടം; വിദ്യാര്‍ത്ഥിനിക്ക് പരുക്ക്

ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെയായിരുന്നു അപകടം.

Published

|

Last Updated

പാലക്കാട്| പാലക്കാട് പട്ടാമ്പിയില്‍ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സ്വകാര്യ ബസ്സില്‍ ഇടിച്ച് അപകടം. അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്. രാവിലെ 10 മണിയോടെയാണ് സംഭവം. മേലെ പട്ടാമ്പി പോലീസ് സ്റ്റേഷന്‍ സമീപത്തെ ബസ്റ്റോപ്പിലാണ് അപകടമുണ്ടായത്.

ബസ് വളാഞ്ചേരിയില്‍ നിന്നും പട്ടാമ്പിക്ക് വരികയായിരുന്നു. ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെയായിരുന്നു അപകടം. പലവ്യഞ്ജനങ്ങളുമായി വരികയായിരുന്ന പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഫുട്പാത്തിലൂടെ സഞ്ചരിച്ച് ബസ്സിന്റെ മുന്‍ വാതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം ബസ്സില്‍ നിന്നും ഇറങ്ങുന്ന വിദ്യാര്‍ത്ഥിനിക്കാണ് പരുക്കേറ്റത്. പെണ്‍കുട്ടിയെ പട്ടാമ്പി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് പട്ടാമ്പി പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest