Kerala
നായ കുറുകെ ചാടിയപ്പോള്‍ ബ്രേക്കിട്ട പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു; എസ് ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്
വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയില്‍ നിന്ന് ലഭിച്ച പരാതി അന്വേഷിക്കാന്‍ വേണ്ടി പോയി മടങ്ങവെയാണ് അപകടം

വിഴിഞ്ഞം | നായ കുറുകെ ചാടിയപ്പോള്‍ ബ്രേക്കിട്ട പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ തിരുവല്ലം-കോവളം ബൈപ്പാസില്‍ വാഴമുട്ടത്തിനടുത്താണ് സംഭവം. വിഴിഞ്ഞം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.സ്റ്റേഷനിലെ കമ്യൂണിറ്റി റസിഡന്‍സ് ഓഫീസര്‍ ജോണ്‍ ബ്രിട്ടോ, സിപിഒ സജ്ഞു, ഹോം ഗാര്‍ഡ് ജോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയില്‍ നിന്ന് ലഭിച്ച പരാതി അന്വേഷിക്കാന്‍ വേണ്ടി പോയി മടങ്ങവെയാണ് അപകടം.ക്രെയിനെത്തിച്ചാണ് റോഡില്‍ നിന്നും ജീപ്പ് നീക്കിയത്. തുടര്‍ന്ന് തിരുവല്ലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ തകര്‍ന്ന ജീപ്പിന് പകരം കിട്ടിയ ജീപ്പാണ് അപകടത്തില്‍ തകര്‍ന്നത്