Connect with us

army helicopter crashes

മഹാ പ്രളയ സമയത്തടക്കം സ്തുത്യർഹ സേവനമനുഷ്ഠിച്ച ധീരൻ

എതാനും ദിവസം മുമ്പാണ് പ്രദീപ് നാട്ടിലെത്തി മകന്റെ പിറന്നാളിൽ പങ്കെടുത്തത്.

Published

|

Last Updated

തൃശൂർ | കേരളത്തിലെ മഹാ പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിലടക്കം സ്തുത്യർഹ സേവനമനുഷ്ഠിച്ച ധീരനെയാണ് എ പ്രദീപിലൂടെ വ്യോമസേനക്കും രാജ്യത്തിനും നഷ്ടപ്പെട്ടത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ  ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു മരിച്ച തൃശൂർ സ്വദേശി വാറന്റ് ഓഫീസര്‍ പ്രദീപ്.

2004ലാണ് വ്യോമസേനയില്‍ ചേരുന്നത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികളിലും ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയ രക്ഷാപ്രവർത്തനമടക്കം ധാരാളം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി  സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹമായ സേവനം ആണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഒട്ടേറെ ജീവനുകള്‍ രക്ഷപെടുത്തുവാന്‍ സാധിച്ച,  പ്രദീപ് ഉള്‍പ്പെട്ട ആ ദൗത്യ സംഘം,  രാഷ്ട്രപതിയുടെയും  സംസ്ഥാന സര്‍ക്കാറിന്റെയും പ്രത്യേക  പ്രശംസ നേടിയിരുന്നു.

എതാനും ദിവസം മുമ്പാണ് പ്രദീപ് നാട്ടിലെത്തി മകന്റെ പിറന്നാളിൽ പങ്കെടുത്തത്. അച്ഛന്റെ ചികിത്സാ ആവശ്യത്തിനുമായാണ് അദ്ദേഹം അന്നെത്തിയിരുന്നത്.

---- facebook comment plugin here -----

Latest