Connect with us

National

അരക്കോടി രൂപ കൈക്കൂലി വാങ്ങി; ഗെയില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു

കൈക്കൂലി നല്‍കിയ ആള്‍ ഉള്‍പ്പെടെ മറ്റ് നാല് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ ബി സിംഗ് കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന കേസിലാണ് സിബിഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സംഭവുമായി ബന്ധപ്പെട്ട് കൈക്കൂലി നല്‍കിയ ആള്‍ ഉള്‍പ്പെടെ മറ്റ് നാല് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട് . ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സിംഗിന്റെ വസതിയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട റെയ്ഡിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്ന കമ്പനിയാണ് ഗെയില്‍.

 

Latest